2019-2020 സാമ്പത്തിക വര്‍ഷം ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 20, 22 തീയതികളില്‍ കൂടിക്കാഴ്ച നടത്തുന്നു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദ തെറാപ്പിസ്റ്റ്, അറ്റന്‍ഡര്‍ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, യോഗ്യത ബി.എ.എം.എസ്, റ്റി.സി.എം.സി രജിസ്ട്രേഷന്. കൂടിക്കാഴ്ച ജൂണ്‍ 20-ന് രാവിലെ 11-ന്. ആയുര്‍വേദ തെറാപ്പിസ്റ്റ് യോഗ്യത ഡി.എ.എം.ഇ യില്‍ നിന്നും ലഭിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്. കൂടിക്കാഴ്ച ജൂണ്‍ 22-ന് രാവിലെ 11-ന്. അറ്റന്‍ഡര്‍ യോഗ്യത ഏഴാം ക്ലാസ് ഒഴിവുകള്‍ രണ്ട് എണ്ണം. കൂടിക്കാഴ്ച ജൂണ്‍ 22-ന് രാവിലെ 11-ന്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളും ഒരു പകര്‍പ്പും, തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത സമയത്ത് എറണാകുളം തമ്മനത്തുളള ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2335592.

Home VACANCIES