കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ വിവിധ കോഴ്സുകള്‍ക്കുള്ള പ്രവേശനം ആരംഭിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഐ.ടി. എനേബ്ള്‍ഡ് ഫാഷന്‍ ഡിസൈനിങ്ങ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്ങ് വിത്ത് ടാലി ഓണ്‍ലൈന്‍ സര്ട്ടിഫിക്കേഷന്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാല്ഡ്വെയര് & നെറ്റ്വര്‍ക്കിങ്ങ്, ഗ്രാഫിക് ഡിസൈനിങ്ങ്, ഡി.ടി.പി, വെബ് ഡിസൈനിങ്ങ്, ഡാറ്റാ എന്‍ട്രി എന്നീ ഐ.ടി. കോഴ്സുകളും സോളാര്‍ ടെക്നീഷ്യന്, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്, വയര്‍മാന്‍ ലൈസന്‍സിങ്ങ്, റഫ്രിജറേഷന്‍ & എയര്‍കണ്ടീഷനിങ്ങ് എന്നീ ടെക്നിക്കല്‍ കോഴ്സുകള്‍ക്കുമാണ് പ്രവേശനം. പത്താംതരം പാസ്സായവര്‍ക്കും അപേക്ഷിക്കാം. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. സീറ്റ് ഒഴിവനുസരിച്ച് ജൂണ്‍ 20 വരെ പ്രവേശനം നല്‍കും. ക്ലാസ്സുകള്‍ ജൂണ്‍ 21 ന് ആരംഭിക്കും. ഫോണ്‍ നമ്പര്‍: 0495 2370026.

Home VACANCIES