പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്(എംബിബിഎസ്,എംഡി/ഡിപിഎം/ഡിഎന്‍ബി, ടിസിഎംസി രജിസ്ട്രേഷന്), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്(എംഫില്‍/പിജിഡിസിപി ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി വിത്ത് ആര് സി ഐ രജിസ്ട്രേഷന്), സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍(എംഫില്‍/പിജിഡിപിഎസ്ഡബ്ല്യു ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്) തസ്തികകളിലേക്കാണ് നിയമനം. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ജൂണ്‍ 14 ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2700194.

Home VACANCIES