മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ഡാറ്റാ എന്‍ട്രി ഉള്‍പ്പെടെയുളള ഓഫീസ് ജോലികള്‍ നിര്‍വഹിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ബിരുദവും ആറ് മാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗില്‍ പ്രാവീണ്യം നേടിയ മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലെ 35 വയസിനു താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയം അഭികാമ്യം. താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ ഏഴിന് രാവിലെ 10 ന് വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 04924 224549.

Home VACANCIES