ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ കോഴിക്കോട്, വടകര, കൊയിലാണ്ടി, താമരശ്ശേരി എന്നീ താലൂക്കൂകളിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് 22 അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ നിയമിക്കും. 20 നും 56 നും ഇടയ്ക്ക് പ്രായമുള്ള വിഎച്ച്എസ്സി (ഫിഷറീസ്) അല്ലെങ്കില്‍ ബിരുദം (ഫിഷറീസ്, സുവോളജി) അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത അക്വാള്ച്ചര് സെക്ടറിലുള്ള (ഗവണ്മെന്റ് വകുപ്പുകള്‍, സ്ഥാപനങ്ങള്‍) പരിചയമാണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 12 ന് രാവിലെ 10.30 ന്് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം പങ്കെടുക്കണം. ഫോണ്‍: 0495 2381430 , 0495 2383780.

Home VACANCIES