ജില്ലയിലെ ആയഞ്ചേരി, വില്യാപ്പള്ളി, ഒളവണ്ണ, ചാത്തമംഗലം, ചെക്യാട്, തൂണേരി, കായണ്ണ, കിഴക്കോത്ത് പഞ്ചായത്തുകളിലേക്ക് പട്ടികജാതി പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേ പ്രായമുളളവരും പ്രീ-ഡിഗ്രി/പ്ലസ്ടു പാസ്സായവരുമായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും ഉയര്‍ന്ന പ്രായ പരിധി 50 വയസ്സും ആണ്. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് / ടി.സിയുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ – 0495 2370379.

Home VACANCIES