ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടറെ നിയമിക്കുന്നു. ഹൈസ്കൂള്‍ തലത്തില്‍ ഗണിതം, ഇംഗ്ലീഷ്, ഹിന്ദി, നാച്വുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയിലും യു.പി വിഭാഗത്തില്‍ ഒരു ക്ലാസിന് ഒരു അധ്യാപകന് എന്നിങ്ങനെയുമാണ് ഒഴിവുകള്‍. ഹൈസ്കൂള്‍ തലത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി, ബി.എഡ്. യു.പി വിഭാഗത്തില്‍ ടി.ടി.സിയുമാണ് യോഗ്യത. നിശ്ചിത യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം/ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. ഹൈസ്ക്കൂള് വിഭാഗത്തിന് 4000 രൂപയും യു.പി വിഭാഗത്തിന് 3000 രൂപയും പ്രതിമാസ ഓണറേറിയം ലഭിക്കും. അപേക്ഷ ബയോഡാറ്റ സഹിതം ആലത്തൂര്‍ മിനി സിവില്‍സ്റ്റേഷനിലെ നാലാം നിലയിലെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ മെയ് 21 ന് വൈകീട്ട് 5 ന് മുമ്പായി ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8547630131, 04922 222133

Home VACANCIES