ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലെ ഒഴിവിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 20നും 35നും ഇടയില്‍ പ്രായമുള്ളതും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളതുമായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ കീഴിലുള്ള അടിമാലി, മറയൂര്‍, മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സഹായി കേന്ദ്രങ്ങളിലാണ് ഒഴിവുള്ളത്. ഡി.സി.എ, മലയാളം ടൈപ്പിംഗ്, ഓണ്‍ലൈന്‍ അപേക്ഷ തയ്യാറാക്കുന്നതിനുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രതിമാസം 15000 രൂപ ഹോണറേറിയം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റ, ജാതി/ വരുമാന/ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് എന്നിവയുമായി മെയ് 28 രാവിലെ 11 മണിക്ക് അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ 04864 224399.

Home VACANCIES