ഗുരുവായൂർ ദേവസ്വം ശ്രീവത്സം അനക്സിൽ വിവിധ തസ്തികകളിലെ 57 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റൂം ബോയ്, സ്കാവഞ്ചർ, അറ്റൻഡർ, വാച്ച്മാൻ, ലിഫ്റ്റ് ബോയ്, സ്വീപ്പർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. 2019 ജൂലൈ ഒന്നു മുതൽ 11 മാസത്തേക്കുള്ള താൽക്കാലിക നിയമനം ആണ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0487-2556335 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 15.

Home VACANCIES