ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ നൈപുണ്യ ക്ലാസ് കൈകാര്യം ചെയ്യുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 2019 ജനുവരി ഒന്നിന് 18 നും 36 നും ഇടയില്‍. യോഗ്യത: സൈക്കോളജി/സോഷ്യല്‍ വര്‍ക്ക്/എജുക്കേഷന്‍/കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്/ഇംഗ്ലീഷ്/കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനത്തില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദവും സമാന മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യരായവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മെയ് 10 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

Home VACANCIES