കരസേനയിലെ സോൾജിയർ ജനറൽ ഡ്യൂട്ടി തസ്തികയിലേക്ക് വനിതകൾക്ക് അവസരം . 100 ഒഴിവുകളാണുള്ളത്. വുമൺ മിലിറ്ററി പോലീസ് എന്ന വിഭാഗത്തിലേക്കാണ് നിയമനം. അവിവാഹിതരായ സ്ത്രീകൾ, കുട്ടികളില്ലാത്തവർ, വിവാഹമോചിതർ എന്നിവർക്ക് അപേക്ഷിക്കാം. സർവീസിലിരിക്കെ മരിച്ച സൈനികരുടെ വിധവകൾക്കും അപേക്ഷിക്കാം. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ അംബാല, ലക്നൗ, ജബൽപൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നടക്കുന്ന റിക്രൂട്ട്മെൻറ് മുഖേനയായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ ശാരീരികക്ഷമത പരീക്ഷ വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 8. വിശദവിവരങ്ങൾക്ക് അപേക്ഷിക്കുന്നതിനും http://www.joinindianarmy.nic.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Home VACANCIES