സാംസ്കാരിക കാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയില് പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന വിവിധ പ്രോജക്ടുകളിലെ സാങ്കേതിക ജോലികള്‍ക്കും സ്ഥാപനം നടത്തുന്ന കോഴ്സുകളിലെ അദ്ധ്യാപന ജോലിക്കും ആവശ്യാനുസരണം നിയോഗിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികലുടെ ഒരു പാനല്‍ തയ്യാറാക്കുന്നു. വാസ്തുവിദ്യാ ഗുരുകുലത്തില്‍ നിന്നും വിവിധ കോഴ്സുകളില്‍ യോഗ്യത നേടിയവരെയാണ് പരിഗണിക്കുക. PGDTA (പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍-(B.Arch, B.tech civil, M.Arch, M.tech civil (structural)) ഉള്ളവര്‍ക്ക് മുന്‍ഗണന. CTA (സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍)+ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ്ങ് (ത്രിവല്‍സരം), ITI Draughtsman civil, ആര്‍ക്കിടെക്ചര്‍ ഡിപ്ലോമ (ത്രിവത്സരം). അര്‍ഹതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം ബയോഡേറ്റകള്‍ മെയ് 8ന് മുമ്പായി വാസ്തുവിദ്യാ ഗുരുകുലത്തിലേക്ക് അയയ്ക്കുക. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള.

Home VACANCIES