ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സബ്സിഡിയറി ആയ ഭാരത് പെട്രോ റിസോഴ്സസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുകളാണുള്ളത്. ജിയോളജിസ്റ്റ്, ജിയോഫിസിസ്റ്റ്, പെട്രോഫിസിസ്റ്റ്, റിസർവോയർ എൻജിനീയർ, ഡ്രില്ലിംഗ് എൻജിനീയർ, പ്രൊഡക്ഷൻ എഞ്ചിനീയർ, ഫെസിലിറ്റീസ് എൻജിനീയർ, സീനിയർ ഫിനാൻസ് മാനേജർ, അസിസ്റ്റൻറ് മാനേജർ, ചീഫ് ഇൻറർണൽ ഓഡിറ്റ് മാനേജർ, ബിസിനസ് ഡെവലപ്മെൻറ് ആൻഡ് എം ഐ എസ് എന്നീ തസ്തികകളിലേക്കാണ് നിലവിൽ ഒഴിവുകളുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bharathpetroresources.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15.

Home VACANCIES