കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ജൂണ്‍ 15ന് നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍, ഒരു മാസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, എംപ്ലോയ്മെന്റ് രജിസ്ട്രേഷന് നമ്പര്‍, യോഗ്യതകള്‍ എന്നിവ സഹിതം ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍, സിവില്‍ സ്റ്റേഷന്, കോഴിക്കോട്-20 എന്ന വിലാസത്തിലോ [email protected] ഇ-മെയിലിലോ മെയ് ഏഴിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0495 -2370179.

Home VACANCIES