പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്കോ കൺസൾട്ടൻസിയുടെ വിവിധ പ്രോജക്ടുകളിലേക്ക് പ്രോജക്ട് എഞ്ചിനീയർമാരെ നിയമിക്കുന്നു. പ്രൊജക്റ്റ് എഞ്ചിനീയർ, ജൂനിയർ പ്രോജക്ട് എൻജിനീയർ, പ്രോജക്ട് സ്പെസിഫിക് എൻജിനീയർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.kitco.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി മെയ് 1. ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി മെയ് 3. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Home VACANCIES