കൊച്ചി നേവൽ ബേസിൽ ഉള്ള നേവൽ ചിൽഡ്രൻ സ്കൂളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപക തസ്തികകളിലും അനദ്ധ്യാപക തസ്തികകളിലും ഒഴിവുകളുണ്ട്. ടി.ജി.ടി (ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, സോഷ്യൽസയൻസ്), ടി.ജി.ടി (ആർട്ട്), പി.ആർ.ടി ജനറൽ, പി.ആർ.ടി ഫിസിക്കൽ എജുക്കേഷൻ, കൗൺസിലർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, ക്ലാർക്ക് വിത്ത് കമ്പ്യൂട്ടർ പ്രൊഫഷൻ സി ആൻഡ് ക്ലാർക്ക് കം സ്റ്റോർ കീപ്പർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. വിശദമായ വിജ്ഞാപനം www.ncskochi.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് വെബ്സൈറ്റിലൂടെ തന്നെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 6.

Home VACANCIES