ജോധ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 110 ഒഴിവുകളാണ് ആകെയുള്ളത്. യോഗ ഇൻസ്ട്രക്ടർ, അസിസ്റ്റൻറ് എൻജിനീയർ (എയർകണ്ടീഷൻ ആൻഡ് റെഫ്രിജറേഷൻ), ജൂനിയർ എഞ്ചിനിയർ (എയർകണ്ടീഷൻ ആൻഡ് റഫ്രിജറേഷൻ), അസിസ്റ്റൻറ് എൻജിനീയർ (സിവിൽ), അസിസ്റ്റൻറ് എൻജിനീയർ(ഇലക്ട്രിക്കൽ), പി സി എസ് അഡ്മിനിസ്ട്രേറ്റർ (ടെക്നിക്കൽ ഓഫീസർ ഫോട്ടോഗ്രാഫി), അസിസ്റ്റൻറ് സ്റ്റോർ ഓഫീസർ, മെഡിക്കൽ റെക്കോർഡ്സ് ടെക്നീഷൻ, സ്റ്റെനോഗ്രാഫർ, പ്രൈവറ്റ് സെക്രട്ടറി, ഓഫീസ് അസിസ്റ്റൻറ്, ഹെൽത്ത് എഡ്യൂക്കേറ്റർ എന്നീ തസ്തികകളിലേക്കാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും www.aiimsjodhpur.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 23.

Home VACANCIES