ജില്ലാ ആസൂത്രണ കാര്യാലയത്തില്‍ പ്ലാന്‍ പദ്ധതി രൂപീകരണം, വിശകലനം അടക്കമുളള കാര്യങ്ങളില്‍ സഹായിക്കുന്നതിനായി ഒരു വര്‍ഷത്തേക്ക് ഐ.ടി വിദഗ്ദ്ധന്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി പരിചയ സമ്പന്നമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഐ.ടി വിദഗ്ദ്ധന് യോഗ്യതകള്‍ – ബി.ടെക്/ഡിപ്ലോമ ഇന്‍ ഐടി/കമ്പ്യൂട്ടര്‍ സയന്‍സ് (രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം) ഡാറ്റാ അനാലിസിസിലുളള പരിചയം അഭികാമ്യം) പ്രതിമാസ ശമ്പളം 20,000 രൂപ. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യതകള്‍ – ഡി.സി.എ (മലയാളം ആന്‍ഡ് ഇംഗ്ലീഷ് ടൈപ്പിംഗ്, ഡാറ്റാ എന്‍ട്രി (ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം) പ്രതിമാസം 15,000 രൂപ. താല്പര്യമുളളവര് ഫെബ്രുവരി 20 ന് രാവിലെ 9.30 ന് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

Home VACANCIES