പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പദ്ധതിയുടെ ഭാഗമായി പട്ടികവർഗ ഗുണഭോക്താക്കൾക്ക് ഭവന നിർമാണത്തിന് എസ്റ്റിമേറ്റ്, വാല്വേഷൻ എടുക്കുന്നതിലേക്കായി റിട്ടയേർഡ് അസിസ്റ്റന്റ് എഞ്ചിനീയർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജനുവരി 31 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കണ്ണൂർ 670673 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം. ഫോൺ: 0490 2444416, 9446757252. ഇ മെയിൽ: [email protected].