Mohammed Ramees
MVP at Microsoft | Founder & Community Leader at Microsoft Developer Community Kerala | Former Technology Innovation Fellow at Kerala Startup Mission.
Work Experience ഉണ്ടെകിൽ ചേർക്കുക:
Experience വിഭാഗത്തിൽ പ്രൊഫഷണൽ എക്സ്പീരിയൻസ് മാത്രമാണ് കൊടുക്കേണ്ടത് എന്നതിനാൽ ഒരു വിദ്യാർത്ഥി എന്ന നിലയിൽ പലവർക്കും ഇത് ഉപയോഗപ്പെടുത്താൻ കഴിയില്ല. കോളേജിലായിരിക്കെ നിങ്ങൾ ഭാഗമായിട്ടുള്ള ക്ലബ്ബുകളുടെ വിവരങ്ങൾ ഇവിടെ കൊടുക്കാൻ പാടില്ല. Internship, part-time ജോലികൾ ഇവിടെ ലിസ്റ്റ് ചെയ്യാവുന്നതാണ്. ജോലിയുടെ description ഇൽ പൂർത്തിയാക്കിയ പ്രോജക്ടുകളുടെ വിവരങ്ങൾ, നിങ്ങൾ ആ ജോലിയിലൂടെ വികസിപ്പിച്ച കഴിവുകൾ കാണിക്കാൻ ശ്രമിക്കുക
Volunteer Experience ഉണ്ടെങ്കിൽ ചേർക്കുക:
നിങ്ങൾ volunteer ചെയ്തിട്ടുള്ള ഏതെങ്കിലും NGO അല്ലെങ്കിൽ non-profit organizations ഉണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ ഇവിടെ ചേർക്കുക
Education ഇൽ description ചേർക്കുക:
പ്രൊഫൈൽ ഉണ്ടാകുന്നതിന്റെ ഭാഗമായിട്ട് തന്നെ നമ്മുടെ ഇപ്പോഴത്തെ വിദ്യാഭ്യാസ വിവരങ്ങൾ കൊടുത്തിട്ടുണ്ടാകും. മറ്റു വിദ്യാഭ്യാസ യോഗ്യതകളും നിങ്ങൾക്ക് ഇവിടെ ചേർക്കാവുന്നതാണ്. നിങ്ങൾ പങ്കെടുത്ത ക്ലബ്ബുകൾ, extracurricular activities, അവാർഡുകൾ, സ്കോളർഷിപ്പുകൾ, നേട്ടങ്ങൾ, നല്ല grade point ആണെങ്കിൽ അതും ഇവിടെ description ഇൽ ചേർക്കാവുന്നതാണ്.
Skills and endorsements
അഞ്ചിൽ കൂടുതൽ skills ചേർത്ത പ്രൊഫൈലുകൾക്കു മറ്റുള്ളവരെക്കാൾ 27 മടങ്ങ് visibility കിട്ടാൻ സാധ്യത ഉണ്ട്. നിങ്ങൾ നേടിയ skills ഇവിടെ ചേർക്കുക. ചുരുങ്ങിയത് ഒരു അഞ്ച് skills എങ്കിലും ചേർക്കുക. 50 skills വരെ ചേർക്കാവുന്നതാണ്. കാലക്രമേണ നിങ്ങളുടെ connections നു നിങ്ങളെ skills endrose ചെയ്യാൻ സാധിക്കും. ഒരുപാടു പേരുടെ endrosement നിങ്ങളെ recruiter നു നിങ്ങളിലുള്ള വിശ്വാസം വർധിപ്പിക്കും
Recommendations ചോദിക്കുക:
ഓൺലൈൻ വഴി ജോലി അന്വേഷിക്കുകയാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ, LinkedIn ഇൽ നിങ്ങളെ പഠിപ്പിച്ച ഒരു faculty യുടെയോ മുൻപ് വർക്ക് ചെയ്‌ത കമ്പനിയിൽ നിന്നുള്ള boss ന്റെയോ reccomendation ഉണ്ടാകുന്നത് വളരെ അധികം ഉപകാരപ്പെടും. നിങ്ങളുടെ കണക്ഷൻ accept ചെയ്ത ഒരാളുടെ പ്രൊഫൈൽ എടുത്ത് കഴിഞ്ഞാൽ more ഓപ്ഷനിലൂടെ reccomendation റിക്വസ്റ്റ് ചെയ്യാൻ കഴിയും.
Accomplishments ചേർക്കുക:
നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾ, നിങ്ങൾ നേടിയ certifications, പൂർത്തീകരിച്ച കോഴ്‌സുകൾ, ഭാഗമായ പ്രൊജെക്ടുകൾ, ബഹുമതികൾ, അവാർഡുകൾ, ടെസ്റ്റ് സ്കോറുകൾ, ഭാഗമായ ഓർഗനൈസേഷനുകൾ എന്നിവ ഇവിടെ ചേർക്കുന്നത് നിങ്ങളുടെ പ്രൊഫൈലിന്റെ മൂല്യം വർദ്ധിപ്പിക്കും. പല വിദ്യാത്ഥികളും ഒന്നോ രണ്ടോ ദിവസം പങ്കെടുത്ത android workshop പോലുള്ളവയിൽ ലഭിച്ച certificates ഇവിടെ ചേർക്കുന്നത് കാണാറുണ്ട്. cetrificate ഉം certifications ഉം തമ്മിൽ വലിയ വ്യത്യാസമുണ്ട്. (അതിനെ കുറിച് പിന്നീട് വിശദമായി എഴുതാം)
പഠനകാലത്തു നിങ്ങൾ ഭാഗമായ ക്ലബ്ബുകളുടെയും, organizations ന്റെ വിവരങ്ങളും ഇവിടെയാണ് കൊടുക്കേണ്ടത്. ഉദാഹരണം: Microsoft Student Partner, IEEE
Profile URL മാറ്റുക:
പ്രൊഫൈലിൽ Edit URL ഓപ്ഷനിൽ നിങ്ങളുടെ ഇഷ്ടാനുസരണം URL മാറ്റാവുന്നതാണ്. linkedin[.]com/in/ എന്നതിന് ശേഷമുള്ള ഭാഗമാണ് മാറ്റാൻ സാധിക്കുന്നത്. നിങ്ങളുടെ പേരിൽ തന്നെ അത് ലഭ്യമാണോ എന്ന് ആദ്യം ശ്രമിക്കുക. അല്ലാത്ത പക്ഷം ചെറിയ മാറ്റങ്ങൾ വരുത്തി ഒരു പ്രൊഫഷണൽ രീതിയിൽ ഒന്ന് തിരഞ്ഞെടുത്തു മാറ്റുക.ഇത് നിങ്ങളുടെ പ്രൊഫൈൽ ഓർത്തുവയ്ക്കുകയും പങ്കുവെക്കുകയും ചെയ്യുന്നത് വളരെ എളുപ്പമുള്ളതാക്കുന്നു.