ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്) ഇടുക്കിയില്‍ എഞ്ചിനീയര്‍ (സിവില്‍) തസ്തികയിലേക്ക് ആറ് മാസത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുമുള്ള സിവില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത അപേക്ഷഫോമിനൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 26ന് വൈകിട്ട് മൂന്നിന് മുമ്പായി കുയിലിമല സിവില്‍ സ്റ്റേഷന് സമീപമുള്ള എന്‍.എച്ച്.എം (ആരോഗ്യകേരളം) ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയത്തില്‍ നേരിട്ടോ രജിസ്റ്റേര്‍ഡ് അല്ലെങ്കില്‍ സ്പീഡ് പോസ്റ്റ് വഴിയോ ലഭിക്കണം. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് 58 വയസ്സും അല്ലാത്തവര്‍ക്ക് 40 വയസ്സും കവിയാന്‍ പാടില്ല. വിവരങ്ങള്‍ക്ക് 04862 232221 എന്ന നമ്പറിൽ ബന്ധപെടുക.

Home VACANCIES